Home State ബെഹ്റയുടെ കാര്യത്തിൽ മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര കമ്മീഷന്റെ അഭിപ്രായം തേടും; ടോമിൻ തച്ചങ്കരിക്ക് സാധ്യത

ബെഹ്റയുടെ കാര്യത്തിൽ മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര കമ്മീഷന്റെ അഭിപ്രായം തേടും; ടോമിൻ തച്ചങ്കരിക്ക് സാധ്യത

0

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്ന കാര്യത്തിൽ മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടും. മൂന്ന് വർഷത്തിന് മുകളിലായി ബെഹ്റ പോലീസ് മേധാവി സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഉത്തരവ് പ്രകാരം ബെഹ്റ തുടരുന്നതിൽ തടസമില്ല.

മൂന്ന് വർഷത്തിലധികമായി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തുടരുന്ന ലോക്നാഥ് ബെഹ്റയെ മാറ്റേണ്ടി വരുമോയെന്നായിരുന്നു സർക്കാരിന്റെ പ്രധാന ആശങ്ക. എന്നാൽ ഐജിമാർ വരെയുള്ളവരെ സ്ഥലം മാറ്റാനാണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.

അതുകൊണ്ട് തന്നെ ഇത് ബെഹ്റക്ക് തൽക്കാലം ബാധകമാകില്ല. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടാനാണ് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ തീരുമാനം. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും ബെഹ്റയെ മാറ്റിയാൽ ടോമിൻ തച്ചങ്കരിക്കാണ് പിന്നീട് കൂടുതൽ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here