ന്യൂഡെൽഹി : കൊറോണ വാക്സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒന്നിലധികം വാക്സിനുകൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.
ഓക്സ്ഫോർഡ് സർവ്വകലാശാലയും പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിൻ അതോടൊപ്പം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ തുടങ്ങിയ വാക്സിനുകളാണ് പരിഗണയിലുള്ളത്. ഉടൻ അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല സമിതിയോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ വ്യക്തമാക്കിയിരുന്നു.
സർക്കാരിനെ സംബന്ധിച്ച് മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് ത്വരിത ഗതിയിൽ തന്നെ വാക്സിൻ ലഭ്യമാക്കുക എന്നതിനാണ് പ്രഥമിക പരിഗണന നൽകുന്നത്.