മുംബൈ ആക്രമണ സൂത്രധാരൻ പാക് ഭീകരൻ താഹാവൂർ റാണയുടെ കൈമാറ്റം വൈകും

ന്യൂയോർക്ക്: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരൻ താഹാവൂർ റാണയുടെ കൈമാറ്റം വൈകുമെന്ന് അറിയിച്ച് അമേരിക്ക. യുഎസ് ഫെഡറൽ ജഡ്ജാണ് കനേഡിയൻ വ്യാപാരിയായിരുന്ന ഭീകരന്റേ വിടുതലിന്റെ സമയം നീട്ടിയത്.
ഇന്ത്യയുടെ വാദത്തിനെതിരായി ഹർജി നൽകാൻ റാണയ്ക്ക് ഫെബ്രുവരി 1 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസ് ചൂൾജിയാനാണ് കേസ്സ് വാദം കേൾക്കുന്നത്.വാദം നടന്നാലും നടപടിക്രമം പൂർത്തിയാക്കി ഏപ്രിൽ 22നാകും കൈമാറ്റമെന്നാണ് റിപ്പോർട്ടുകൾ. 2008ലെ 26/11 മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ ഉറ്റ സുഹൃത്താണ് ലഷ്‌ക്കർ ഭീകരനായ തഹാവൂർ റാണ.

ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റാണയെ പിടികൂടിയത്. കഴിഞ്ഞ ജൂൺ 10നാണ് ലോസ്ഏയ്ഞ്ചൽസിൽ വെച്ച് റാണയെ പിടികൂടിയത്. ഹെഡ്‌ലിയെ 35 വർഷത്തേ്ക്ക് അമേരിക്ക ശിക്ഷിച്ചിരിക്കുകയാണ്.