വീടെന്ന വ്യാജേന പ്രധാ​ന​മ​ന്ത്രിയുടെ ഓ​ഫി​സ്​ കെ​ട്ടി​ടം വി​ൽ​ക്കാ​ൻ പ​ര​സ്യം; നാ​ലു​പേ​ർ പി​ടി​യി​ൽ

വാ​രാ​ണ​സി: വീ​ടെ​ന്ന വ്യാ​ജേ​ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​രാ​ണ​സി​യി​ലെ ഓ​ഫി​സ്​ കെ​ട്ടി​ടം വി​ൽ​ക്കാ​ൻ പ​ര​സ്യം ന​ൽ​കി​യ നാ​ലു​പേ​ർ പി​ടി​യി​ൽ. ആ​ർ​ക്കും വി​ൽ​ക്ക​ൽ/​വാ​ങ്ങ​ൽ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​വു​ന്ന ഒ.​എ​ൽ.​എ​ക്​​സ്​ വെ​ബ്​​സൈ​റ്റി​ലാ​ണ്​ പ​ര​സ്യം വ​ന്ന​ത്.

ലോ​ക്​​സ​ഭ​യി​ൽ വാ​രാ​ണ​സി​യെ പ്ര​തി​നി​ധാ​നം ​െച​യ്യു​ന്ന മോ​ദി​യു​ടെ ജ​വ​ഹ​ർ ന​ഗ​ർ മേ​ഖ​ല​യി​ലെ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഓ​ഫി​സി​െൻറ ചി​ത്ര​മാ​ണ്​ ​നാ​ല്​ കി​ട​പ്പു​മു​റി​ക​ളു​ള്ള വീ​ട്​ എ​ന്ന പേ​രി​ൽ വെ​ബ്​​സൈ​റ്റി​ൽ വി​ൽ​പ​ന​ക്ക്​ വെ​ച്ച​ത്. 6500 ച​തു​ര​ശ്ര​യ​ടി വി​സ്​​തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ന്​ ഏ​ഴ​ര​ക്കോ​ടി​യാ​ണ്​ വി​ല​യി​ട്ട​ത്.

ല​ക്ഷ്​​മി​കാ​ന്ത്​ ഓ​ജ എ​ന്നാ​ണ്​ വി​ൽ​പ​ന​ക്കാ​ര​ൻ്റെ പേ​ര്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കെ​ട്ടി​ട​ത്തി​െൻറ ചി​ത്ര​മെ​ടു​ത്ത​വ​രും വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത​വ​രു​മു​ൾ​പ്പെ​ടെ നാ​ലു​പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും വാ​രാ​ണ​സി സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​മി​ത്​ പ​ഥ​ക്​ അ​റി​യി​ച്ചു.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ പ​ര​സ്യം വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ നീ​ക്കി. ആ​രോ​പി​ത​രെ ചോ​ദ്യം​ചെ​യ്​​തു​വ​രു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.