Home State യുവനടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞു;നടിയുടെ മൊഴിയെടുക്കാൻ പോലീസ്

യുവനടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞു;നടിയുടെ മൊഴിയെടുക്കാൻ പോലീസ്

0

കൊച്ചി: ഷോപ്പിംഗ് മാളിൽ യുവ നടിയെ അപമാനിച്ച സംഭവത്തിൽ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കും. കൊച്ചി കളമശ്ശേരി പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പേരെയും തിരിച്ചറിഞ്ഞത്. നടിയുമായി പോലീസ് സംസാരിക്കുകയും താരം തയ്യാറാണെങ്കിൽ ഇന്ന് തന്നെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് ഷോപ്പിംഗ് മാളിൽ വച്ച് രണ്ട് യുവാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം മാളിലെത്തിയ തന്നെ യുവാക്കൾ സ്പർശിച്ചതായും പിന്തുടർന്നതായും നടി പോസ്റ്റിൽ പറയുന്നു.

നടിയോ കുടുംബമോ പോലീസിൽ പരാതിയുമായി പോയിട്ടില്ല. എന്നാൽ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തു. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് പോലീസിന് വനിതാ കമ്മീഷൻ നിർദേശം നൽകിയികുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here