സ്വർണ വിലയിൽ മൂന്നാം ദിവസവും വർധന; പവന് 37,440 ₹

കൊച്ചി: സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും വർധന. പവന് ഇന്ന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും വർധിച്ചു. 40 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,680 രൂപയായി.

ഡിസംബർ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണ വില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞതിന് ശേഷമാണ് വില വീണ്ടും ഉയരുന്നത്. ഇന്നലെ പവന് 160 രൂപയാണ് കൂടിയത്. തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസവും 320 രൂപയിലാണ് പവന് വില ഉയരാൻ ആരംഭിച്ചത്.

കൊറോണ വാക്‌സിൻ വിതരണം തുടങ്ങിയത് ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലുണ്ടായ ചലനങ്ങൾ ആഭ്യന്തര വിപണിയെയും സ്വാധീനിക്കുകയായിരുന്നു