Home Covid-19 കോട്ടയത്ത് 505 പേര്‍ക്ക് രോഗബാധ; 5652 പേർ ചികിത്സയിൽ

കോട്ടയത്ത് 505 പേര്‍ക്ക് രോഗബാധ; 5652 പേർ ചികിത്സയിൽ

0

കോട്ടയം: ജില്ലയില്‍ 505 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 501 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4634 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 256 പുരുഷന്‍മാരും 207 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

576 പേർ രോഗമുക്തരായി. 5652 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര്‍ കൊറോണ ബാധിതരായി. 37351 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12360 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

പാലാ- 99, കോട്ടയം-62,
ചങ്ങനാശേരി – 34,
വാഴപ്പള്ളി-25, വൈക്കം – 15, തലയാഴം, ചിറക്കടവ് – 13, അയ്മനം-12, വാകത്താനം-11, ഈരാറ്റുപേട്ട – 10,
കടനാട്, പനച്ചിക്കാട്- 9

മാഞ്ഞൂർ, കുമരകം, കോരുത്തോട്, വെച്ചൂർ -8,കൊഴുവനാൽ, മാടപ്പള്ളി – 7,മണിമല, പാമ്പാടി, കാണക്കാരി, കരൂർ, അതിരമ്പുഴ – 6, പായിപ്പാട്, കുറിച്ചി, മണർകാട് – 5

കാഞ്ഞിരപ്പള്ളി, വെളിയന്നൂർ, മുണ്ടക്കയം, തിരുവാർപ്പ്, തൃക്കൊടിത്താനം, ഭരണങ്ങാനം, രാമപുരം, മേലുകാവ് – 4

തിടനാട്, വിജയപുരം, മരങ്ങാട്ടുപിള്ളി, ആർപ്പൂക്കര, കിടങ്ങൂർ, മുത്തോലി, ഏറ്റുമാനൂർ,
പൂഞ്ഞാർ, മീനടം, പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, എരുമേലി- 3

പുതുപ്പള്ളി, കടുത്തുരുത്തി, ടി.വി പുരം, പള്ളിക്കത്തോട്, ഉദയനാപുരം, തലയോലപ്പറമ്പ്, എലിക്കുളം, നീണ്ടൂർ, തലപ്പലം, കൂരോപ്പട, അകലക്കുന്നം – 2

പാറത്തോട്, മീനച്ചിൽ, വെള്ളൂർ, കുറവിലങ്ങാട്, വാഴൂർ, ഉഴവൂർ, ഞീഴൂർ, ചെമ്പ്, തലനാട്, മറവന്തുരുത്ത്, തീക്കോയി, മൂന്നിലവ് – 1

LEAVE A REPLY

Please enter your comment!
Please enter your name here