തിരുവനന്തപുരം; ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു
ക്രിസ്മസ് പുതുവൽസര പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ്
തിരുവനന്തപുരം: ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് പ്രത്യേക സർവ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക
സർവ്വീസുകളും സമയക്രമവും താഴെ
ബാംഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ
1.ബാംഗ്ലൂർ – കോഴിക്കോട് ( സൂപ്പർ എക്സ്പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.45 ന്
2.ബാംഗ്ലൂർ – കോഴിക്കോട് ( സൂപ്പർ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.20 തിന്
3.ബാംഗ്ലൂർ – കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മാനന്തവാടി , കുട്ട വഴി രാത്രി- 10.15 ന്
- ബാംഗ്ലൂർ -തൃശ്ശൂർ ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- രാത്രി- 7.25 ന്
- ബാംഗ്ലൂർ – എറണാകുളം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സേലം വഴി- രാത്രി- 6.40 തിന്
- ബാംഗ്ലൂർ – തിരുവനന്തപുരം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സേലം വഴി വൈകിട്ട് 6 മണി
- ബാംഗ്ലൂർ – കോട്ടയം ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- വൈകിട്ട് 6.15 ന്
- ബാംഗ്ലൂർ – കണ്ണൂർ- (സൂപ്പർ ഡീലക്സ്) ഇരിട്ടി , മട്ടന്നൂർ വഴി- രാത്രി 10.10 ന്
- ബാംഗ്ലൂർ – കണ്ണൂർ (സൂപ്പർ ഫാസ്റ്റ്) ഇരിട്ടി , കൂട്ടുപുഴ വഴി- രാത്രി- 11 മണി
- ബാംഗ്ലൂർ – പയ്യന്നൂർ ( സൂപ്പർ എക്സ്പ്രസ്) ചെറുപുഴ വഴി – രാത്രി 10.15 ന്
- ബാംഗ്ലൂർ – സുൽത്താൻ ബത്തേരി ( സൂപ്പർ ഫാസ്റ്റ്)- മൈസൂർ വഴി- രാത്രി 11.55 ന്
- ചെന്നൈ – തിരുവനന്തപുരം ( സൂപ്പർ ഡീലക്സ്) ട്രിച്ചി, മധുര, നാഗർകോവിൽ വഴി വൈകിട്ട് 5 മണി