ശ​ബ​രി​മ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ 5000 പേ​ര്‍​ക്ക് ദ​ര്‍​ശ​നാ​നു​മ​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ 5000 പേ​ര്‍​ക്ക് ദ​ര്‍​ശ​നാ​നു​മ​തി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. എന്നാല്‍ കോടതി വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക.

അതേസമയം, ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. കൊറോണ വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു.

ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഈ ​മാ​സം 20 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും 5000 പേ​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ എ​ണ്ണം കൂ​ട്ടു​ന്ന​തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.