മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തിൽ 13,683ലുമാണ് വ്യാപാരം ആരംഭിച്ചത്.
കൊറോണ വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും തൊഴിൽമേഖല സ്ഥിരതയാർജിക്കുന്നതുവരെ പലിശ നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനവുമാകും വിപണിയെ സ്വാധീനിക്കുക.
ബിഎസ്ഇയിലെ 910 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 390 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 60 ഓഹരികൾക്ക് മാറ്റമില്ല.
ഒഎൻജിസി, പവർഗ്രിഡ് കോർപ്, അൾട്രടെക് സിമെന്റ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എൻടിപിസി, എൽആൻഡ്ടി, സൺ ഫാർമ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.