Home National ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം; സി​ക്ക് പു​രോ​ഹി​ത​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി

ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം; സി​ക്ക് പു​രോ​ഹി​ത​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി

0

ചണ്ഡിഗഢ്: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച് സി​ക്ക് പു​രോ​ഹി​ത​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ൽ സ്വ​ദേ​ശി സന്ത് ബാ​ബാ രാം​സിം​ഗ് (65) ആ​ണ് മ​രി​ച്ച​ത്. ഡെൽ​ഹി-​സോ​ണി​പ​ത് അ​തി​ർ​ത്തി​യി​ൽ കു​ണ്ട്‌​ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യ​ത്.

ലൈ​സ​ൻ​സു​ള്ള തോ​ക്കു​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക അ​നീ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വും വേ​ദ​ന​യും പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് താ​ൻ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ പോ​രാ​ടു​ന്ന ക​ർ​ഷ​ക​രു​ടെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്നു. സ​ർ​ക്കാ​ർ നീ​തി ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ താ​ൻ അ​വ​രു​ടെ വേ​ദ​ന പ​ങ്കി​ടു​ക​യാ​ണ്. അ​നീ​തി ചെ​യ്യു​ന്ന​ത് പാ​പ​മാ​ണ്, പ​ക്ഷേ അ​നീ​തി സ​ഹി​ക്കു​ന്ന​തും പാ​പ​മാ​ണ്.

ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ചി​ല​ർ പു​ര​സ്കാ​ര​ങ്ങ​ൾ ത്യ​ജി​ച്ചു. ഞാ​ൻ എ​ന്നെ​ത്ത​ന്നെ ത്യ​ജി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും രാം​സിം​ഗ് ആ​ത​മ്ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലു​മു​ൾ​പ്പെ​ടെ അ​നു​യാ​യി​ക​ളു​ള്ള ബാ​ബാ രാം​സിം​ഗ് ഹ​രി​യാ​ന എ​സ്ജി​പി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സി​ഖ് സം​ഘ​ട​ന​ക​ളു​ടെ മു​ൻ ഭാ​ര​വാ​ഹി കൂ​ടി​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here