ക​ർ​ഷ​ക പ്ര​ക്ഷോ​ഭം പ​രി​ഹ​രി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്ക​ണം: സു​പ്രിം​കോ​ട​തി

ന്യൂഡെൽഹി: കർഷക പ്രക്ഷോഭം പരിഹരിക്കാൻ സമിതിയെ നിയോഗിക്കാനുള്ള ഇടപെടലുമായി സുപ്രിം കോടതി. കർഷക സമരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളിലാണ് നടപടി.രാ​ജ്യ​ത്തെ എ​ല്ലാ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു സ​മി​തി രൂ​പീ​ക​രി​ക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഇക്കാര്യത്തിൽ മുഴുവൻ കർഷക സംഘടനകൾക്കും നിലപാട് അറിയിക്കാൻ അവസരം നൽകിയ കോടതി അതിനായി കേസ് നാളെത്തേക്ക് മാറ്റി. കർഷകർക്കും അവരുടെ താത്പര്യങ്ങൾക്കും കേന്ദ്ര സർക്കാർ എതിരല്ല, അതിനാൽ ബില്ലുകളിൽ ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം ചർച്ച ചെയ്യാൻ കർഷക സംഘടനകളോട് നിർദേശിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.

എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​തി​ഷേ​ധ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ കേന്ദ്ര സ​ർ​ക്കാ​രി​നെ കൊ​ണ്ട് പ​രി​ഹ​രി​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു ദേ​ശീ​യ പ്ര​ശ്‌​ന​മാ​യി ക​ർ​ഷ​ക പ്ര​തി​ഷേ​ധം മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അതേസമയം ഡെൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ പൊലീസ് വിന്യാസം ശക്തമാക്കുന്നുണ്ട്.

ഡെൽഹിയിലേക്കുള്ള കൂടുതൽ അതിർത്തികൾ അടക്കാനാണ് നീക്കം. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുടെ വരവ് തടയുകയാണ് ലക്ഷ്യം. നഗരത്തിലേക്കുള്ള അതിർത്തികൾ അടച്ചാലും പിൻവാങ്ങാൻ കർഷകർ തീരുമാനിച്ചിട്ടില്ല. ഗ്രാമങ്ങൾ ചുറ്റി ദീർഘമായ വഴികളിലൂടെ സഞ്ചരിച്ച് കർഷകർ പ്രക്ഷോഭത്തിന് എത്തുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഓരോ ദിവസവും എത്തുന്നത്.