കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയില്‍ മത്സരിച്ച അന്തരിച്ച നടന് തിലകന്റെ മകന് ഷിബു തിലകന് തോല്‍വി. വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകനായ ഷിബു ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃപ്പൂണിത്തുറ 25-ാം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് ഷിബു മത്സരിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സി എ ബെന്നിയാണ് ഇവിടെ വിജയിച്ചത്.
തൃപ്പൂണിത്തുറ നഗരസഭയിലെ 49 സീറ്റുകളില്‍ 26 സീറ്റ് എല്‍ഡിഎഫും 15 സീറ്റ് ബിജെപിയുമാണ് നേടിയത്. എട്ട് സീറ്റുകള്‍ മാത്രം നേടി കോണ്‍ഗ്രസ് ഇവിടെ മൂന്നാമതാണ്.