തിളക്കമാർന്ന നേട്ടങ്ങൾക്കിടയിലും പ്രമുഖർ തോറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ ശ്രീകുമാറിൻ്റെ തോൽവി നഗരത്തിൽ ഇടതു മുന്നേറ്റത്തിലും തിരിച്ചടിയായി. കുന്നുകുഴി വാർഡിൽ സിപിഎം മേയർ സ്ഥാനാർഥി തോറ്റു .

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 38 ഇടത്ത് എൽഡിഎഫ്, ഒമ്പതിടത്ത് യുഡിഎഫ്, 28 ഇടത്ത് എൻഡിഎയും മുന്നിൽ.

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിന്റെ പരാജയം ആണ്. ഒരു വോട്ടിനാണ് തോറ്റത്. ബിജെപി തന്നെയാണ് ഈ മേയറെയും തോൽപ്പിച്ചത്. നോര്‍ത്ത് ഐലന്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. മുൻ മേയർ കെ ജെ സോഹനും പരാജയമറിഞ്ഞു.

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിലാണ് ഒരേ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും മധ്യകേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചക്ക് ഇടയാക്കുന്ന തോല്‍വിയാണ് എന്‍ വേണുഗോപാലിന്‍റേത്.
കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും തോൽയറിഞ്ഞു.

എന്നാൽ, തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായി ബി ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

യുഡിഎഫ് സ്ഥാനാർഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകൾക്കാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്.