ആലപ്പുഴ: ഡെൽഹിയിൽ നടക്കുന്ന കർഷക സമരം വിജയിപ്പിക്കാൻ കേരളത്തിലും എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് കെഎൽസിഎ ആലപ്പുഴ രൂപതാ കമ്മിറ്റി. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കെഎൽസിഎയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ ധർണ നടത്തി.
കാർഷിക മേഖലയെ തകർക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ല് .
കാർഷിക നിയമം പോലെ കടലും കടൽ സമ്പത്തും കടൽത്തീരവും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കടൽത്തീരത്തുള്ളവർക്കും നഷ്ടപ്പെടുത്താൻ പോകുന്നതാണ് കേരള സർക്കാരിൻ്റെ പുതിയ ഫിഷറീസ് ബില്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെഎൽസിഎ രൂപത പ്രസിഡന്റ് പി.ജി. ജോൺ ബ്രിട്ടോ പറഞ്ഞു.
വൈസ് പ്രസിഡന്റ് സാബു വി. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.വി.രാജു , ഡയറക്ടർ ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ബിജു ജോസി, ക്ലീറ്റസ് കളത്തിൽ, ഹെലൻ എൽദോവ്, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, ആൽബർട്ട് പുത്തൻ പുരയ്ക്കൽ, സോളമൻ പനയ്ക്കൽ, ടി.ജെ. തങ്കച്ചൻ, കെ.ജെ. സോണി, സിറിൾ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.