ന്യൂഡെൽഹി: ഇന്ത്യയിൻ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ഫോട്ടോ ഐഡി കാര്‍ഡ് വരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഡിജിറ്റല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു വോട്ടര്‍ക്ക് മൊബൈല്‍ ഫോണില്‍ കൊണ്ടുപോകാന്‍ കഴിയുമോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തുകഴിഞ്ഞാല്‍ വെളിപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഡിജിറ്റല്‍ മോഡില്‍, വോട്ടര്‍മാരുടെ ചിത്രവും വ്യക്തമാകും. ഇത് തിരിച്ചറിയല്‍ എളുപ്പമാക്കുന്നു. എന്നാല്‍ ഈ തീരുമാനമെടുക്കുന്നതിന് മുമ്പ് സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാന്‍ സുരക്ഷാ വശങ്ങള് പരിശോധിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇക്കാര്യത്തിൽ സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെയും പൊതുജനങ്ങളുടെയും വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വഴി ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭിക്കുന്നതും പരിഗണിക്കും. ഇത് ഒരു മൊബൈല്‍, വെബ്സൈറ്റ്, ഇമെയില്‍ വഴി ആകാം.
വേഗത്തിലുള്ള ഡെലിവറിയും എളുപ്പത്തില്‍ പ്രവേശനക്ഷമതയും നല്‍കുക എന്നതാണ് ആശയം. ഫിസിക്കല്‍ കാര്‍ഡ് അച്ചടിക്കാന്‍ സമയവും വോട്ടറിലേക്ക് എത്താന്‍ കൂടുതല്‍ സമയവും എടുക്കുന്നു,’ അദ്ദേഹം വിശദീകരിച്ചു.