കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ നാല് വടക്കൻ ജില്ലകളിൽ പോളിംഗ് 64 ശതമാനം പിന്നിട്ടു. മലപ്പുറമാണ് പോളിംഗിൽ മുന്നിൽ കാസർകോട് അൽപ്പം പിന്നിലാണ്.
മലപ്പുറം – 60.56, കോഴിക്കോട്- 60.02, കണ്ണൂർ – 60.07
കാസർകോഡ്- 58.87 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
കോർപ്പറേഷനുകളിൽ കോഴിക്കോട് – 50.88, കണ്ണൂർ- 48.08 ശതമാനവുമാണ് പോളിംഗ്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളിലെ വോട്ടെടുപ്പ് അതിവേഗം പുരോഗമിക്കുകയാണ്.
കഴിഞ്ഞ പ്രാവശ്യം 4 ജില്ലകളിലായി 79.75 ആയിരുന്നു ശരാശരി. 77.76 ആണ് സംസ്ഥാന ശരാശരി. ഇത്തവണ ഇത് മറികടക്കുമെന്നാണ് സൂചന.