മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ കേക്കിനായി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. പവാറിന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. കൊറോണ നിയന്ത്രണങ്ങള്‍ പോലും ലംഘിച്ചാണ് പ്രവര്‍ത്തകര്‍ കേക്കിനായി തമ്മിലടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തിലാണ് ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നത്. കേക്കിനായി പ്രവര്‍ത്തകര്‍ തമ്മിലടിച്ചപ്പോൾ പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, വിഡിയോ പങ്കുവച്ച് പരിഹസിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി.
ഭീമൻ കേക്കാണ് ആഘോഷത്തിനായി കൊണ്ടുവന്നത്. കേക്ക് മുറിച്ചതിന് പിന്നാലെ പ്രവർത്തകർ കേക്കിനായി തിക്കും തിരക്കും കൂടി. കുട്ടികളടക്കമുള്ള വലിയ ജനക്കൂട്ടമാണ് പരിപാടിക്ക് എത്തിയത്. തിരക്ക് കൂടിയതോടെ പ്രവർത്തകർ തമ്മിൽ കേക്കിനായി അടിയായി. പിന്നാലെ കസേര എടുത്തെറിയുകയും ചെയ്തു.
ഒടുവിൽ പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. വിഡിയോ പങ്കുവച്ച് പരിഹസിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. ഇവരുടെ കയ്യിലാണ് മഹാരാഷ്ട്രയുടെ അധികാരമെന്നും സംസ്ഥാനത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും കുറിച്ച് ബിജെപി നേതാക്കൾ വിഡിയോ പങ്കുവയ്ക്കുന്നു.