ഐടി സേവനം; മോ​ട്ടോർ വാഹന വകുപ്പ് ആസ്​തി വിവരങ്ങൾ ഊരാളുങ്കലിന്​ കൈമാറി

തൃ​ശൂ​ര്‍: വി​വ​ര​സാ​​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലെ വി​ശ്വ​സ്​​ത പങ്കാളിയെന്ന നി​ല​യി​ല്‍ എൽഡിഎഫ് സ​ര്‍​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​ടെ ഐടി വി​ഭാ​ഗ​ത്തി​ന്​ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ ന​ല്‍​കി​യ​ത്​ ആ​സ്​​തി വി​വ​ര​ങ്ങ​ള്‍. നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ (ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ്) സ​ഹാ​യ​ത്തി​ല്‍ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ ഐടി സാ​​ങ്കേ​തി​ക​വി​ദ്യ എ​ത്തി​ക്കു​ക​യെ​ന്ന പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യാ​ണ്​ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​ടെ ഐടി വി​ഭാ​ഗ​മാ​യ യുഎൽടിഎസ് വാ​ഹ​ന​ങ്ങ​ളും ക​മ്ബ്യൂ​ട്ട​റു​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​രം കൈ​മാ​റി​യ​ത്.

2020 ജ​നു​വ​രി 10നാ​യി​രു​ന്നു യുഎൽടിഎസ്​ ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത്​ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്​ കൈ​മാ​റി​യ​ത്. ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​ണ​ര്‍ ഏ​പ്രി​ല്‍ 27ന്​ ​അം​ഗീ​കാ​രം ന​ല്‍​കു​ക​യും ജി​ല്ല ഓ​ഫി​സു​ക​ള്‍ വി​വ​ര​ങ്ങ​ള്‍ യുഎൽടിഎസിന് കൈ​മാ​റു​ക​യും ചെ​യ്​​തു. അ​റ്റ​കു​റ്റ​പ്പ​ണി ചെ​ല​വ്, സേ​വ​ന ചെ​ല​വ്​ എ​ന്നി​വ കൂ​ടി ഉ​ള്‍​പ്പെ​ടു​ന്ന അ​സ​റ്റ്​ ര​ജി​സ്​​റ്റ​ര്‍ ന​ല്‍​കു​ന്ന പ്ര​വൃ​ത്തി ജൂ​ലൈ​യി​ല്‍ പൂ​ര്‍​ത്തി​യാ​യി.

കെ​ല്‍​ട്രോ​ണും സി-​ഡി​റ്റും നി​ര്‍​വ​ഹി​ച്ചി​രു​ന്ന ഐടി സേ​വ​ന​ങ്ങ​ള്‍ ക്ര​മേ​ണ ന​ഷ്​​ട​മാ​കു​മെ​ന്ന അ​വ​സ്ഥ​യി​ലെ​ത്തു​ക​യും പ​ല പ​ദ്ധ​തി​ക​ളും താ​ല്‍​ക്കാ​ലി​ക വ്യ​വ​സ്ഥ​യി​ല്‍ യുഎൽടിഎസിന് ല​ഭി​ക്കു​ക​യും ചെ​യ്​​തു. അ​തേ​സ​മ​യം, മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ ഭേ​ദ​ഗ​തി നി​യ​മ​ത്തി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ്രൈ​വി​ങ്​ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി ലൈ​സ​ന്‍​സ്​ ന​ല്‍​കു​ന്ന ന​ട​പ​ടി സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ളെ ഏ​ല്‍​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി.

വി​ഡി​യോ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​മ്ബ്യൂ​ട്ട​ര്‍​വ​ത്​​കൃ​ത ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ ഗ്രൗ​ണ്ടു​ക​ള്‍ കാ​സ​ര്‍​കോ​ട്​, ത​ളി​പ്പ​റ​മ്ബ്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ​തി​ന്​ സാ​​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കി​യ​ത്​ യുഎൽടിഎസ ആയിരുന്നു.

മാ​ത്ര​മ​ല്ല, മൂ​ന്ന്​ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ ഓ​ഫി​സു​ക​ളി​ല്‍ ലൈ​സ​ന്‍​സ്​ അ​ച്ച​ടി​ച്ചു​കൊ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ള്‍ ര​ണ്ടു​മാ​സം ഊ​രാ​ളു​ങ്ക​ല്‍ ഏ​റ്റെ​ടു​ത്ത​ത്​ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ എ​തി​ര്‍​പ്പി​നി​ട​യാ​ക്കി​യി​രു​ന്നു.