സവര്‍ക്കറുടേയും ഗോഡ്സേയുടേയും ഡിഎന്‍എ ഉള്ളവരാണ് കര്‍ഷകരില്‍ നക്സലുകളെ കാണുന്നത് : അഖിലേഷ് യാദവ്

ന്യൂഡെൽഹി: ഡെൽഹിയിലെ കര്‍ഷക സമരത്തിന് പിന്നില്‍ നക്സലുകളാണെന്ന ആരോപണത്തിന് രൂക്ഷ മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി. ന്യായമായ ആവശ്യങ്ങള്‍ പാലിക്കാനാവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഈ കൊടുംതണുപ്പില്‍ സമരം ചെയ്യുന്നതെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. സവര്‍ക്കറുടേയും ഗോഡ്സേയുടേയും ഡിഎന്‍എ ഉള്ളവര്‍ക്കാണ് കര്‍ഷകരില്‍ നക്സലുകളെ കാണാന്‍ സാധിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ ഡിഎന്‍എയിലും അതുണ്ടെന്നും സമാജ്‌വാദി പാര്‍ട്ടി ആരോപിക്കുന്നു.

സര്‍ക്കാര്‍ ഈ സമരം അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷക സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന പ്രചാരണമാണ് സമാജ്‌വാദി പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണയുമായി ജില്ലാ ആസ്ഥാനങ്ങളില്‍ സമാധാന പരമായി പ്രതിഷേധിക്കണമെന്നാണ് മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറയുന്നത്.

ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കര്‍ഷകര്‍ക്കുള്ള പിന്തുണ വര്‍ധിക്കുമെന്നാണ് അഖിലേഷ് പറയുന്നത്. അതിന്‍റെ പേരില്‍ എന്ത് കേസ് ചമച്ചും ജയിലില്‍ ആക്കിയാലും പ്രതിഷേധം തുടരുമെന്നും അഖിലേഷ് വിശദമാക്കുന്നു. സര്‍ക്കാരിന് ഇഷ്ടമുള്ളത് ചെയ്യാം. പക്ഷേ തങ്ങള്‍ സമരം ചെയ്യുന്നത് തുടരുമെന്നും അഖിലേഷ് പ്രവര്‍ത്തകരോട് വിശദമാക്കി.