ന്യൂഡെൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി. നദ്ദയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും നദ്ദ അറിയിച്ചു.
ലക്ഷണങ്ങൾ കാണിച്ചതോടെ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊറോണ ബാധിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, മണിപ്പുർ മുഖ്യമന്ത്രി എൻ. ബൈരെൻ സിങ് എന്നിവർക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാജ്യത്തു കൊറോണ ബാധിതരുടെ എണ്ണം 98.44 ലക്ഷം കവിഞ്ഞു. ഇതിൽ 93.43 ലക്ഷം പേർ കൊറോണ മുക്തി നേടിയപ്പോൾ 1.42 ലക്ഷം പേർ മരിച്ചു.