സോണിയാഗാന്ധി യുപിഎ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് എഐസിസി

ന്യൂഡെൽ​ഹി: സോണിയ ഗാന്ധി യുപിഎ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്. നി​ല​വി​ലെ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നു മാ​റി നി​ൽ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​വാ​ർ യു​പി​എ ത​ല​പ്പ​ത്തേ​ക്കു വ​രു​ന്ന​തെ​ന്നാ​യിരുന്നു റി​പ്പോ​ർ​ട്ടു​ക​ൾ.അതേസമയം യുപിഎ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു.

യുപിഎ നേതൃത്വത്തിലേക്ക് ശരദ് പവാർ വരുമെന്നാണ് റിപ്പോർട്ട്. കർഷകവിഷയത്തിൽ യുപിഎയിലെ നീക്കങ്ങൾക്ക് പവാർ നേതൃത്വം നൽകിയതോടെയാണ് അഭ്യൂഹം ശക്തമായത്. ഈ ആഴ്ച എൺപത് തികയുന്ന ശരദ് പവാർ നേതൃത്വം ഏറ്റെടുക്കാൻ സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞിരുന്നു. പുതിയ അദ്ധ്യക്ഷതെരഞ്ഞെടുപ്പിന് പാർട്ടി നടപടി തുടങ്ങിയിരിക്കെയാണ് സോണിയ ഗാന്ധി യുപിഎ നേതൃത്വം ഒഴിയമെന്ന അഭ്യൂഹം. അതേസമയം മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി​യെ ഒ​ഴി​വാ​ക്കി മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ഖ്യ​മു​ണ്ടാ​ക്കി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ത​ന്ത്ര​ജ്ഞ​ത​യാ​ണു പ​വാ​റി​ന് യുപിഎ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തുണയാകുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തോ​ടെ കോ​ൺ​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ൻ വ​രു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തു രാ​ഹു​ൽ ഗാ​ന്ധി​യാ​കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.