കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് ആവശ്യമായ പരിശോധനകള്‍ നടത്തുകയാണ്. പരിശോധനഫലത്തെ തുടര്‍ന്ന് കുടുതല്‍ ചികിത്സകള്‍ ആവശ്യമെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കുമെന്ന് ക്ലിനിക് അധികൃതര്‍ പറഞ്ഞു.
2000 മുതല്‍ 2011 വരെയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായത്. കുറച്ചുകാലമായി വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും ശ്വാസസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയില്‍ നിന്ന് 2018 ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു.