ഇന്ത്യൻ വംശജൻ രാജ്ചൗഹാൻ കൊളംബിയ അസംബ്ലി സ്പീക്കർ

ടൊറന്റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ അസംബ്ലി സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജന് വിജയം. അസംബ്ലിയിൽ അംഗമായ രാജ്ചൗഹാൻ ആണ് ഈ മഹത്തായ വിജയം കൈവരിച്ചത്. സ്പീക്കർ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണു രാജ് ചൗഹാൻ.

ബർനബി – എഡ്മണ്ട്സ് മണ്ഡലത്തിൽ നിന്നും തുടർച്ചയായി അഞ്ചാം തവണയാണ് ചൗഹാൻ ബ്രിട്ടീഷ് കൊളംബിയ അസംബ്ലിയിൽ എത്തുന്നത്. മുൻ സർക്കാരിന്റെ കാലത്ത് ഇദ്ദേഹം ഡെപ്യൂട്ടി സ്പീക്കർറുടെ പദവി വഹിച്ചിരുന്നു.
പഞ്ചാബിൽ ജനിച്ച

ചൗഹാൻ 1973ലാണ് കാനഡയിലേക്ക് കുടിയേറുന്നത്. ഇന്ത്യൻ കനേഡിയൻ കമ്മ്യൂണിറ്റി യിലേ അംഗമെന്ന നിലയിൽ പുതിയ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.