Home State എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

0

കൊച്ചി: സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ശിവശങ്കറിനെതിരേ കൂടുതൽ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഡിസംബർ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.

ശിവശങ്കറിന് സ്വർണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്നാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് എക്സ്റ്റെൻഷൻ റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

ശിവശങ്കർ ഉന്നതപദവി അലങ്കരിക്കുന്ന കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്നയുമായി പങ്കുവെച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. സർക്കാരിന്റെ ഭാവി പദ്ധതികൾ പുറത്തുവിട്ടത് രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.

അന്വേഷണവുമായി ഇപ്പോഴും ശിവശങ്കർ സഹകരിക്കുന്നില്ല. പ്രധാനപ്പെട്ട പല ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഇപ്പോഴും ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളത് എന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here