തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടില്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തിതിനാല്‍ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ടിക്കാറാം മീണ പറഞ്ഞു.പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.

നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ടിക്കാറാം മീണ.
ടിക്കാറാം മീണ താമസിക്കുന്നത് പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്‌മെന്റിലാണ്.

അദ്ദേഹത്തിന്റെ വോട്ട് പൂജപ്പുര വാര്‍ഡിലാണ്. എന്നാല്‍ ഇന്നലെ മാത്രമാണ് തന്റെ വോട്ട് ഏത് സ്‌കൂളിലാണെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തിരുന്നു.

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മുൻ മുഖ്യമന്ത്രിയുമായ എ.​കെ. ആ​ന്‍റ​ണി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​ല്ല. കൊറോണ ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ കാ​ര​ണ​മാ​ണ് ഇ​ക്കു​റി അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്. നി​ല​വി​ല്‍ അ​ദ്ദേ​ഹം ഡെല്‍​ഹി​യി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ര്‍​ത്ത​ല​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, മു​ന്‍​മു​ഖ്യ​മ​ന്ത്രി വി.​എ​സ് അ​ച്യു​താ​ന​ന്ദ​നും വോ​ട്ട് ചെ​യ്യി​ല്ല. യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​ത്. നി​ല​വി​ല്‍ അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.