വിവാഹപന്തലിലേക്ക് വരനെത്തിയത് ട്രാക്ടർ ഓടിച്ച്; വിവാഹ ചെലവ് ചുരുക്കി; ബാക്കിത്തുക കർഷകസമരത്തിന് സംഭാവനയും

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരേ വേറിട്ടൊരു പ്രതിഷേധത്തിന് ഹരിയാന സാക്ഷ്യം വഹിച്ചു. കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹരിയാന കർണാലിൽ സ്വന്തം വിവാഹ പന്തലിലേക്ക് ട്രാക്ടർ ഓടിച്ച് എത്തിയാണ് വരൻ സമൂഹമാധ്യമങ്ങളിൽ താരമായത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു വരന്റെ വിവാഹം. ഉച്ചയോടെ ട്രാക്ടറോടിച്ച് വരൻ വിവാഹ പന്തലിൽ എത്തി.

നമ്മൾ ന​ഗരത്തിലേക്ക് പാലായനം ചെയ്തവരായിരിക്കാം, പക്ഷേ നമ്മുടെ വേരുകൾ ഇപ്പോഴും കൃഷിയിലാണ്- വരൻ പറയുന്നു. കർഷകർക്ക് പൊതുജനത്തിന്റെ പിന്തുണയുണ്ടെന്ന് കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒപ്പം വിവാഹം ലളിതമായി നടത്തി ബാക്കി വരുന്ന പണം കർഷകർക്കായി നൽകാനാണ് ഈ കുടുംബത്തിൻ്റെ തീരുമാനം.

അന്നം നൽകുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് കർഷക സമരഭൂമിയിൽ എത്തുന്നത്. ബോളിവുഡ് താരങ്ങളായ ദിൽജിത്ത് ദൊസൻജിത്ത്, റിതേഷ് ദേശ്മുഖ് അടക്കമുള്ളവർ നവമാധ്യമങ്ങളിലൂടെയും കർഷക സമരത്തിന് പിന്തുണയേകുന്നു. അതിനിടെ