രാ​ജ്യ​വ്യാ​പ​ക​മാ​യി ചൊവ്വാഴ്ച ഭാ​ര​ത്ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍

ന്യൂ​ഡെല്‍​ഹി: കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 8 ചൊവ്വാഴ്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

അ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദിയുടെ കോ​ലം ക​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു. എട്ടാം തിയതി എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും തീരുമാനമുണ്ട്. ഡെൽ​ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയാനും തീരുമാനിച്ചിട്ടുണ്ട്.

കാ​ര്‍​ഷി​ക ഭേ​ദ​ഗ​തി നി​യ​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്കു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ നിലപാട് കർശനമാക്കു​ന്ന​ത്. സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​ക്ഷോ​ഭം ന​ട​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ പ്രതിരോധത്തിലാക്കാനാണ് സ​മ​ര നേ​താ​ക്ക​ളു​ടെ നീക്കം.

നിയമഭേദഗതി പിൻവലിക്കുന്നതിൽക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓൾ ഇന്ത്യാ കിസാൻ സഭയുൾപ്പടെയുള്ള കർഷകസംഘടനകൾ. മിനിമം താങ്ങുവില ഉറപ്പു നൽകുന്ന തരത്തിൽ കർഷക നിയമ ഭേദഗതികളിൽ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പു നൽകാമെന്നാണ് കേന്ദ്രസർക്കാരിൻ്റെ വാഗ്ദാനം.