Home National കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസർക്കാർ തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കണം: അമരീന്ദർ സിംഗ്

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസർക്കാർ തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കണം: അമരീന്ദർ സിംഗ്

0

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബിൻ്റെ സമ്പദ്ഘടനയും രാജ്യത്തിന്റെ സുരക്ഷയും ബാധിക്കുന്ന പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമരീന്ദർ. ചര്‍ച്ച നടക്കുന്നത് കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലാണെന്നും തനിക്ക് പ്രശ്‌നപരിഹാരം നടത്താന്‍ സാധിക്കില്ലെന്നും അമരിന്ദര്‍ സിങ് പറഞ്ഞു.

‘നിയമങ്ങള്‍ക്ക് എതിരായ എന്റെ വിയോജിപ്പ് ഞാന്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ഇക്കാര്യം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കണ’മെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

അതേസമയം ഗ്രാമച്ചന്തകളും താങ്ങുവിലയും നിലനിര്‍ത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അമരിന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here