Home Local News വിദേശികൾ റോഡിൽ ഭക്ഷണം പാചകം ചെയ്യുന്നു: വ്യാജ സന്ദേശം പോലീസിനെ വലച്ചു; ഒടുവിൽ കേസ്

വിദേശികൾ റോഡിൽ ഭക്ഷണം പാചകം ചെയ്യുന്നു: വ്യാജ സന്ദേശം പോലീസിനെ വലച്ചു; ഒടുവിൽ കേസ്

0

ബാലുശ്ശേരി: വ്യാജ സന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ചയാൾക്കെതിരെ കേസ്. വയലട, കാപ്പിക്കുന്ന് പ്രദേശത്ത് വിദേശികൾ റോഡരികിൽ ഭക്ഷണം പാചകം ചെയ്യുന്നെന്നായിരുന്നു സന്ദേശം. കഴിഞ്ഞ ദിവസം ഉച്ചയോടെ തിരുവനന്തപുരം കൺട്രോൾ റൂമിൽ വിളിച്ചാണ് ഒരാൾ ഇക്കാര്യം പറഞ്ഞത്. അവിടെ നിന്നു ബാലുശ്ശേരി പൊലീസിലേക്ക് വിവരം കൈമാറി.

കൊറോണ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പൊലീസ് ഉടൻ 2 വാഹനങ്ങളിലായി അവിടേക്ക് തിരിച്ചു. മലമുകളിലും പരിസരങ്ങളിലും രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചെങ്കിലും ആരും എടുത്തില്ല.തുടർന്നാണ് സന്ദേശം ഏപ്രിൽ ഫൂളാക്കിയതായിരിക്കുമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഫോൺ നമ്പറിന്റെ ഉടമയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here