മുംബൈ: ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊറോണ സ്ഥിരീകരിച്ചു. 64 കാരനായ സണ്ണി തോളിലെ ശസ്ത്രക്രിയക്ക് ശേഷം ഹിമാചല്‍പ്രദേശിലെ കുളുവിലുള്ള തന്റെ ഫാം ഹൌസില്‍ വിശ്രമത്തിലായിരുന്നു .
സണ്ണിയും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കൊറോണ സ്ഥിരീകരിച്ചത്. ഹിമാചല്‍ ഹെല്‍ത്ത് സെക്രട്ടറി അമിതാഭ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുദാസ്പൂരില്‍ നിന്നുള്ള എം.പിയാണ് സണ്ണി ഡിയോള്‍.