സംസ്ഥാനത്തെ എട്ടു ജില്ലകൾ കൊറോണ ഹോട്ട് സ്പോട്ട് ;കനത്ത മുൻകരുതൽ

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഏഴു ജില്ലകളെ കൊവിഡ് ഹോട്ട്സ്പോട്ടായി(തീവ്രബാധിതമേഖലകൾ) പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂ‍ർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളെയാണ് കൊറോണ തീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേർ കാസർകോടും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലിയിലും , തിരുവനന്തപുരം , തൃശൂർ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോര്ർട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ഒരു സ്ത്രീക്കും പുരുഷനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിലെ രോഗബാധിതയായ ഏകധ്യാപികയുടെ ഏഴ് വയസുള്ള മകനും കൊല്ലത്ത് വിദേശത്തു നിന്നും വന്ന 27 വയസുള്ള ഗർഭിണിയായ യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.