ആലപ്പുഴയിൽ 381 പേർക്ക് രോഗബാധ; 6144 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 381 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 376 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

6144 പേർ ചികിത്സയിൽ ഉണ്ട്. 896 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 40805 പേർ രോഗ മുക്തരായി.