Home National മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; 15 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; 15 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

0

ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയര്‍ത്തിയ 15കാരനെ കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്. ആഗ്ര സ്വദേശിയായ ബാലനെയാണ് വാട്ട്സ് ആപ്പ് സന്ദേശത്തിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 112ലേക്കാണ് വാട്‌സ് ആപ് വഴി ബാലന്‍ ഭീഷണി സന്ദേശമയച്ചത്. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് സന്ദേശത്തിന് പിന്നില്‍ ആഗ്ര സ്വദേശിയാണെന്ന് മനസ്സിലായി വീട്ടില്‍ വന്ന് ബാലനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ പൊലീസ് ജുവനൈല്‍ ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി. അതേ സമയം തമാശസ്വഭാവത്തിലാണ് കുട്ടി സന്ദേശം അയച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here