പ്രതിവര്‍ഷം 100 മില്ല്യണ്‍ ഡോസ് ; റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ധാരണ

ന്യൂഡെല്‍ഹി: റഷ്യയുടെ കൊറോണ വാക്‌സിന്‍ സുപ്ടിനിക് 5 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ധാരണ. വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് റഷ്യ ഇന്ത്യയുമായി ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ വിദേശ നിക്ഷേപ സമിയുമായും ആരോഗ്യ വിദഗ്ധരുമായും ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ ഹിതിറോ ചര്‍ച്ച നടത്തി.

പ്രതിവര്‍ഷം 100 മില്ല്യണ്‍ ഡോസ് നിര്‍മ്മിക്കാനാണ് ധാരണ. 2021 ആദ്യം വാക്സിന്‍ നിര്‍മാണം തുടങ്ങാനാണ് ശ്രമമെന്ന് റഷ്യന്‍ പ്രതിനിധി കിറില്‍ ദിമിത്രിവ് അറിയിച്ചു.
നാല്‍പതിനായിരം പേരില്‍ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് സ്പുട്നിക് 5 തെളിയിച്ചിരുന്നു.

സ്പുടിനിക് വാക്‌സിന് വില കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരു ന്നു. ഈ സാഹചര്യത്തിലാണ് വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കമ്പനിയുമായി റഷ്യ ധാരണയിലെത്തുന്നത്. മുന്‍പ് സ്പുട്നികിന്റെ വിതരണത്തിന് റെഡ്ഡീസ് ലബോറട്ടറീസുമായും റഷ്യ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ബെലാറസ്, യു.എ.ഇ, വെനസ്വല എന്നീ രാജ്യങ്ങളില്‍ സ്പുട്നിക് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം തുടരുകയാണ്.