മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്രതിമയ്ക്ക് സ്ഥാനചലനം; പു​തി​യ പാ​ര്‍​ല​മെന്‍റ്​​ മന്ദിരത്തിന്റെ നി​ര്‍​മാ​ണ​ത്തി​ന് ഒ​രു​ക്കം തുടങ്ങി

ന്യൂ​ഡെല്‍​ഹി: ഡി​സം​ബ​റി​ല്‍ തു​ട​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ പാ​ര്‍​ല​മെന്‍റ്​​ മന്ദിരത്തിന്റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള ഒ​രു​ക്കം ത​കൃ​തി​യാ​യി. പാ​ര്‍​ല​മെന്‍റ്​ വ​ള​പ്പ്​ കാ​ണാ​ത്ത​വി​ധം ചു​റ്റി​ലും കൂ​റ്റ​ന്‍ ഷീ​റ്റു​ക​ള്‍ ഉ​യ​ര്‍​ത്തി​ മ​റ​യ്​​ക്കു​ക​യാ​ണി​പ്പോ​ള്‍.

22 മാ​സം നീ​ളു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി നി​ര​വ​ധി ച​രി​ത്ര മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്കും സ​മ​ര​ങ്ങ​ള്‍​ക്കും സാ​ക്ഷി​യാ​യി പാ​ര്‍​ല​മെന്‍റി​ന്​ മു​ന്നി​ലു​ള്ള മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന്​ എ​ടു​ത്തു​മാ​റ്റു​ക​യാ​ണ്. എംപി​മാ​രു​ടെ സ​മ​ര​സ്ഥ​ലം എ​ന്ന​തി​ലു​പ​രി 16 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ പാ​ര്‍​ല​മെന്‍റ്​ കാ​ണാ​നെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രു​ടെ​കൂ​ടി പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു.

പാ​ര്‍​ല​​മെന്‍റ്​​ മ​ന്ദി​ര​ത്തി​ന്​ മു​ന്നി​ല്‍ ‘ച​മ്രം പ​ടി​ഞ്ഞി​രി​ക്കു​ന്ന ഗാ​ന്ധി’​യെ ഒ​ന്നാം നമ്പർ ഗേ​റ്റി​ന്​ മു​ന്നി​ലാ​ണ്​ താ​ല്‍​ക്കാ​ലി​ക​മാ​യി കൊ​ണ്ടു​വെ​ക്കു​കയെന്ന് കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​ള​ക്കി​പ്ര​തി​ഷ്​​ഠി​ച്ചി​ട​ത്ത്​ ഗാ​ന്ധി പ്ര​തി​മ​യി​രി​ക്കും. ഗാ​ന്ധി​പ്ര​തി​മ താ​ല്‍​ക്കാ​ലി​ക​മാ​യി എ​വി​ടെ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്​ ലോ​ക്​​സ​ഭാ സ്​​പീ​ക്ക​റാ​ണ്.

രാ​ഷ്​​ട്ര​പ​തി ഭ​വ​ന്‍ മു​ത​ല്‍ ഇ​ന്ത്യ ഗേ​റ്റ്​ വ​രെ മൂ​ന്ന്​ കി​ലോ​മീ​റ്റ​റി​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ക്കു​ന്ന ​’​സെ​ന്‍​ട്ര​ല്‍ വി​സ്​​റ്റ’​യി​ല്‍ ത്രി​കോ​ണാ​കൃ​തി​യി​ലാ​ണ്​ പു​തി​യ പാ​ര്‍​ല​മെന്‍റ്​ മ​ന്ദി​രം നി​ര്‍​മി​ക്കു​ന്ന​ത്. രാ​ജ്​​പ​ഥി​നെ ഉ​ട​ച്ചു​വാ​ര്‍​ത്ത്​ കേ​ന്ദ്ര സെക്രട്ട്ടറിയെട്ടിനായി 10 പു​തി​യ കെ​ട്ടി​ട​ങ്ങ​ളും നി​ര്‍​മി​ക്കും.

പു​തി​യ പാ​ര്‍​ല​മെന്‍റ്​ സ​മു​ച്ച​യ​മ​ട​ങ്ങു​ന്ന ‘സെ​ന്‍​ട്ര​ല്‍ വി​സ്​​റ്റ’ പ​ദ്ധ​തി​ക്കെ​തി​രാ​യ കേ​സ്​ തീ​ര്‍​പ്പാ​ക്കി​യി​ല്ലെ​ങ്കി​ലും നി​ര്‍​മാ​ണ​ത്തി​ന്​ ഒ​രു ഭം​ഗ​വും വ​രു​ത്ത​രു​തെ​ന്ന്​ പ​ര​മോ​ന്ന​ത കോ​ട​തി നി​ല​പാ​ട്​ ​എ​ടു​ത്ത​തോ​ടെ​യാ​ണ്​ എ​തി​ര്‍​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച്‌​ പ്ര​വൃ​ത്തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ ക​ഴി​ഞ്ഞ​ത്.

കൊറോണ സ​മ​യ​ത്ത്​ ആ​രും ഒ​ന്നും ചെ​യ്യാ​ന്‍ പോ​കു​ന്നി​ല്ലെ​ന്നും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ സ്​​റ്റേ ഏർപ്പെടുതേണ്ട കാ​ര്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​നോ​ട്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ പ​റ​ഞ്ഞ​ത്.