മുംബൈ ഭീകരാക്രമണം; ഇമ്രാന്‍ ഭരണകൂടം ഭീകരര്‍ക്കെതിരെ എന്ത് നടപടി എടുത്തെന്ന് വ്യക്തമാക്കണമെന്ന് യൂറോപ്യൻ പാര്‍ലമെന്റംഗങ്ങൾ

ബ്രസ്സല്‍സ്: മുംബൈ ഭീകരാക്രമണത്തില്‍ എന്ത് നടപടികളാണ് ഭീകരര്‍ക്കെതിരെ ഇമ്രാന്‍ ഭരണകൂടം എടുത്തതെന്ന്‌ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ പാര്‍ലമെന്റംഗങ്ങൾ ഇമ്രാന്‍ ഖാന് കത്തയച്ചു.
മുംബൈ ഭീകരാക്രമണത്തിലെ എല്ലാ സൂത്രധാരന്മാരും പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനാ നേതാക്കളും പ്രവര്‍ത്തകരുമാണ്.

ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഈ തൊയ്ബയാണ് ആക്രമണം നടത്തിയത്. 2008ലെ മുംബൈ ആക്രമണത്തിന് പാകിസ്താന്‍ ഭരണകൂടം എന്ത് നടപടിയാണെടുത്തതെന്നു വ്യക്തമാക്കണമെന്നും പൊതുഭീകരതയ്‌ക്കെതിരെ ഭരണകൂടത്തിന്റെ നയമെന്താണെന്ന് വ്യക്തമാക്കാനും യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ കത്തിലൂടെ പാകിസ്താനോട് ആവശ്യപ്പെട്ടു.