കൊല്‍ക്കത്ത: ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ബംഗാള്‍ പോലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ് രാജു ബാനര്‍ജി. ഗുണ്ടാരാജ് തടയാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. മമത ബാനര്‍ജിയെ തോല്‍പ്പിച്ച് ബംഗാള്‍ പിടിക്കാനുള്ള അതീവ ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.
പശ്ചിമബംഗാളില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് നോക്കുക. ബംഗാളിലെ ഗുണ്ടാരാജ് തടയാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ല. അങ്ങനെയുള്ള പോലീസുകാരം ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അവരെ കൊണ്ട് ബൂട്ട് നക്കിക്കുമെന്നാണ് രാജു ബാനര്‍ജിയുടെ വിവാദ പ്രസംഗം.
ക്രമസമാധാനനില തകരാറിലായെന്ന് ആരോപിച്ച് ബിജെപി ബംഗാളില്‍ റാലികളും പരിപാടികളും സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ അപകടത്തിലാണെന്ന് നേരത്തെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് ആരോപണമുന്നയിച്ചിരുന്നു.
പശ്ചിമബംഗാളില്‍ വനിതാ മുഖ്യമന്ത്രിയാണുള്ളതെങ്കിലും സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളുടെ സുരക്ഷ ഏറ്റവും അപകടത്തിലാണ് ഇവിടെ. ക്രമസമാധാന നില ആകെ തകരാറിലായിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, 480ലേറെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പാര്‍ട്ടികളില്‍ നിന്നും 500 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തിരുന്നു.