കേന്ദ്ര ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 55 ലക്ഷം സി​ബി​ഐ പിടിച്ചു; പണം ബാറുകളുടെ സ്റ്റാർ പദവിക്ക് നൽകിയ കോഴ

കൊ​ച്ചി: സ്റ്റാര്‍ പദവിക്കായി ടൂറിസം വകുപ്പ് ഉദ്യോ​ഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന കണ്ടെത്തലിനെ തുടർന്ന് ഹോ​ട്ട​ലു​ക​ളി​ലും ഏ​ജ​ന്‍റു​മാ​രു​ടെ വീ​ടു​ക​ളി​ലും സി​ബി​ഐ റെ​യ്ഡ്. കേ​ന്ദ്ര ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് കോ​ഴ ന​ല്‍​കി​യ​ത്. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേരളത്തിലെ ഹോട്ടലുകളിലും ഏജന്‍റുമാരുടെ വീടുകളിലും സിബിഐ നടത്തിയ മിന്നല്‍ പരിശോധനയിലാണ് 55 ലക്ഷം രൂപ കണ്ടെടുത്തത്.

ഇന്ത്യ ടൂ​റി​സം ചെ​ന്നൈ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സ​ജ്ഞ​യ് വാ​ട്‌​സി​നും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ രാ​മ​കൃ​ഷ്ണ​നെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗിമിക്കുന്നത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ സ​ഞ്ജ​യ് വാ​ട്‌​സി​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് പോ​കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ല്‍ വ​ച്ചാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാർ ത​ട​ഞ്ഞ് നി​ര്‍​ത്തി ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​ത്. തുടർന്ന ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​രു​വ​രെ​യും സിബിഐ നാ​ളു​ക​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്തുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ഇ​യാ​ളുടെ ഫോ​ണി​ല്‍ നി​ന്ന് ഏ​ജ​ന്‍റു​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും മ​റ്റു കോ​ഴ ഇ​ട​പാ​ടി​ന്‍റെ​യും വി​വ​ര​ങ്ങ​ള്‍ സി​ബി​ഐ​ക്ക് ല​ഭി​ച്ചു. ചെ​ന്നൈ​യി​ലു​ള്ള ഇ​ന്ത്യ ടൂ​റി​സ​ത്തി​ന്‍റെ റീ​ജി​യ​ണ​ല്‍ ഓ​ഫീ​സാ​ണ് കേ​ര​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​റു​ക​ള്‍​ക്കും ഹോ​ട്ട​ലു​ക​ള്‍​ക്കും സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കു​ന്ന​ത്.

അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

തമിഴ്‌നാട്ടിലെ ഇവരുടെ വസതികളിലും മറ്റും സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയതായാണ് വിവരം. ഇവരെ പ്രതിചേര്‍ത്ത് സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്.