Home Covid-19 കേരളത്തിൽ 2.9 ലക്ഷം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കാമെന്ന് റിപ്പോർട്ട്

കേരളത്തിൽ 2.9 ലക്ഷം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കാമെന്ന് റിപ്പോർട്ട്

0

ന്യൂഡെൽഹി: സംസ്ഥാനത്ത് ഇതുവരെ 2.9 ലക്ഷം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കാമെന്നു റിപ്പോർട്ട്. ദേശീയ മാധ്യമമാണ് ഇത്തരത്തിൽ കേരളത്തിലെ രോ​ഗബന്ധ സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലേത് ഉൾപ്പെടെ രാജ്യത്ത് 34 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യാപ്പെടാതെ പോയെന്നാണ് എൻഡിടിവി പുറത്തു വിട്ട റിപ്പോർട്ടിലെ പരാമർശം.

കൂടുതൽ ആന്റിജൻ പരിശോധന നടന്ന സംസ്ഥാനങ്ങളിൽ കാര്യമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. കേരളത്തിൽ 53% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡെൽഹിയും മഹാരാഷ്ട്രയും മാത്രം 10 ലക്ഷം കേസുകൾ കണ്ടെത്താതെ പോയിരിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുകൊറോണ വൈറസ് നിർണയത്തിലെ ആധികാരികമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആർടിപിസിആർ പരിശോധന കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ 50 ശതമാനത്തിൽ താഴെ മാത്രമേ നടന്നിട്ടുള്ളു.

ബിഹാർ, തെലങ്കാന, ഗുജറാത്ത്, ഡെൽഹി, യുപി, എന്നി സംസ്ഥാനങ്ങളാണ് പട്ടികയിൽ ഉള്ളത്. കേരളത്തിൽ 50% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here