Home Covid-19 കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഡെല്‍ഹി മാര്‍ക്കറ്റുകള്‍ അടച്ചു പൂട്ടി

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഡെല്‍ഹി മാര്‍ക്കറ്റുകള്‍ അടച്ചു പൂട്ടി

0

ന്യൂഡെല്‍ഹി: കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മാര്‍ക്കറ്റുകള്‍ അടച്ചു പൂട്ടിച്ചു. ഡെല്‍ഹിയിലെ നംഗ്ലോയിലെ മാര്‍ക്കറ്റുകളാണ് അടച്ചു പൂട്ടിയത്. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ നീങ്ങിയത്.

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ഡെല്‍ഹിയില്‍ നടപ്പിലാക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവംബര്‍ 30 വരെ പഞ്ചാബി ബസ്തി മാര്‍ക്കറ്റും ജന്ത മര്‍ക്കറ്റും അടച്ചുപൂട്ടാനാണ് നിര്‍ദ്ദേശം നല്‍കിയത്.

ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കടയുമകളോ ജീവനക്കാരോ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടതാണ് ഇങ്ങനെയൊരു നടപടിയിലേക്ക് നീങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസും ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ടീമുകളും ചേര്‍ന്ന് മാര്‍ക്കറ്റില്‍ പരിശോധനകള്‍ നടത്തിയിരുന്നു.

വൈകുന്നേരങ്ങളില്‍ മാത്രം തുറക്കുന്ന മാര്‍ക്കറ്റുകളാണിവ. 200 ഓളം കടയുടമകള്‍ ഈ മാര്‍ക്കറ്റില്‍ പലതരത്തിലുള്ള വില്‍പ്പനകള്‍ നടത്തുന്നു. തങ്ങളുടെ സര്‍ക്കാര്‍ ഒരു വിപണിയും അടയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ കൊറോണ പടരാതിരിക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ എന്ന കെജ്രിവാളിന്റെ പ്രഖ്യാപനത്തിനുപിന്നാലെയാണ് ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here