ആലപ്പുഴയിൽ 433 പേർക്ക് കൊറോണ ; 409 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 433 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 21 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

ഒരാൾ വിദേശത്തു നിന്നും 2 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .

7311 പേർ ചികിത്സയിൽ ഉണ്ട്. 383പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 37170 പേർ രോഗ മുക്തരായി.