ന്യൂഡെല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ധനവില കൂടിയത്. ലിറ്ററിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് കൂടിയത്. ഡല്‍ഹിയില്‍ പെട്രോളിന് 81.23 രൂപയും ഡീസലിനും 70.68 രൂപയുമാണ്.
അതേസമയം, ചെന്നൈയില്‍ പെട്രോളിന് 84.31 രൂപയും കൊല്‍ക്കത്തയില്‍ 82.79 രൂപയുമാണ് വില. ചെന്നൈയില്‍ ഡീസലിന് 76.17 രൂപയും കൊല്‍ക്കത്തയില്‍ 74.24 രൂപയുമാണ് വില. ആഗോള വിപണിയില്‍ അസംസ്കൃത വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
സെപ്റ്റംബര്‍ 22 ന് ശേഷം പെട്രോള്‍ വിലയില്‍ വരുത്തിയ ആദ്യ പരിഷ്കരണമാണിത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, കേരളത്തിലെ വില നോക്കുമ്പോള്‍ കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 81.68 രൂപയും ഡീസലിന് 74.85 രൂപയുമാണ് വില.