ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് കൊറോണ വ്യാപനം സങ്കീർണ്ണമായ സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ഡെല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന സര്‍വ്വീസുകളാണ് താല്‍ക്കാലിക മായി നിര്‍ത്താന്‍ ആലോചിക്കുന്നത്. ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തലാക്കും.
ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ ഉടന്‍ പുറപ്പെടുവിക്കും. ഡെല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടിയിലേക്ക് പോകുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 28ന് ശേഷമാണ് കൊറോണ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. കൊറോണ കേസുകള്‍ അയ്യായിരമായി ഉയരുകയും പിന്നീട് നവംബര്‍ എത്തിയപ്പോള്‍ 8000ലേക്ക് കടക്കുകയുമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7500 കൊറോണ കേസുകളാണ് ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയത്. കൊറോണ കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ കടകള്‍ അടച്ചു പൂട്ടാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിഞ്ഞദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചിരുന്നു.
വിവാഹങ്ങളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. മാസ്‌ക് ഇടാതെ പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴ ഈടാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.