ന്യൂഡെൽഹി: മധ്യപ്രദേശിനെ പിന്നാലെ യു.പിയും ലവ് ജിഹാദിനെതിരെ ശക്തമായ നിയമമുണ്ടാക്കുന്നു. ഇതുസംബന്ധിച്ച ശിപാർശ അഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ലവ് ജിഹാദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശും ലവ് ജിഹാദിനെതിരെ നിയമമുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു . അഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടുത്തി നിയമമുണ്ടാക്കുമെന്ന് അറിയിച്ചത്. അഞ്ച് വർഷം വരെ ലഭിക്കാവുന്ന കുറ്റമാക്കി ലവ് ജിഹാദിനെ മാറ്റും.
അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മധ്യപ്രദേശ് സർക്കാർ അറിയിച്ചത്. മതേതരത്വത്തിൽ ഊന്നിയായിരിക്കും നിയമം പാസാക്കുകയെന്നും സർക്കാർ അറിയിച്ചിരുന്നു.