പോ​ത്ത​ൻ​കോ​ട് ശാന്തിഗിരി ആ​ശ്ര​മ​ത്തി​നെ​തി​രെ അ​പ​വാ​ദ പ്രചാരണം; കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​ര​മാ​യി പോ​ത്ത​ൻ​കോ​ട് ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​നെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തിയ വ്യ​ക്തി​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ആ​ശ്ര​മാ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​ർ സ്വ​ദേ​ശി എ​സ്. മ​ഹേ​ഷ് കു​മാ​റി​നെ​തി​രെ​യാ​ണ്​ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​മ്പ്​ പ​ല​ത​വ​ണ ഇ​യാ​ൾ അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

ആ​ശ്ര​മം ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ആ​ശ്ര​മം സ​ന്ദ​ർ​ശി​ച്ചെ​ന്നും പ്ര​ധാ​ന സ​ന്യാ​സി​യെ ചോ​ദ്യം​ചെ​യ്തെ​ന്നും ഇ​യാ​ൾ വാ​ട്സ്​​ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.