ചെന്നൈ: തിരുനെൽവേലി ആലങ്കുളം ഡിഎംകെ വനിത എംഎൽഎയും മുൻ മന്ത്രിയുമായ പൂങ്കോതൈ ആലടി അരുണ ആത്മഹത്യക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഘടനയിലെ അഭിപ്രായഭിന്നതകളാണ് കാരണമായതെന്ന് പറയുന്നു. അപകടനില തരണം ചെയ്ത ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.