കേന്ദ്രമന്ത്രി സദാനന്ദ​ഗൗഡയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: കേന്ദ്രമന്ത്രി സദാനന്ദ​ഗൗഡയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.രോ​ഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മന്ത്രി കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.

താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം ജാ​ഗ്രതയോടെയിരിക്കണമെന്നും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്നും സദാനന്ദ ​ഗൗഡ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് കൊറോണ പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും ഡെൽഹി രോ​ഗവ്യാപനം വൻതോതിൽ സംഭവിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വെൈറസ് വ്യാ​പ​ന​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ 2,000 രൂ​പ പി​ഴ​യ​ട​യ്ക്ക​ണം. നി​ല​വി​ൽ 500 രൂ​പ​യാ​ണ് പി​ഴ തു​ക.

ഡെൽ​ഹി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് മാ​സ്‌​ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദീ​പാ​വ​ലി ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ തി​ര​ക്കി​നെ തു​ട​ർ​ന്ന് ന​വം​ബ​ർ ആ​ദ്യം മു​ത​ൽ ഡ​ൽ​ഹി​യി​ൽ കൊറോണകേ​സു​ക​ളു​ടെ​യും മ​ര​ണ​സം​ഖ്യ​യു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​തി​ദി​ന കൊറോണ രോ​ഗി​ക​ളു​ടെ എ​ണ്ണം 8,000 ക​ട​ന്ന​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​ത്തെ ഡ​ൽ​ഹി​യി​ൽ നി​യോ​ഗി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.ഡ​ൽ​ഹി സ​ർ​ക്കാ​രി​ൻറെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 663 ആ​ശു​പ​ത്രി​ക​ളി​ലെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 750 ആ​ശു​പ​ത്രി​ക​ളി​ലെ​യും ഐ​സി​യു കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.