മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ മുഖ്യ​സൂ​ത്ര​ധാ​ര​ൻ ഹാ​ഫീ​സ് സെ​യ്ദി​ന് 10 വ​ര്‍​ഷം ത​ട​വ്

അഹമ്മദാബാദ്: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും ജ​മാ​അ​ത്ത്- ഉ​ദ്ദ്-​ദ​വ സ്ഥാ​പ​ക​നു​മാ​യ ഹാ​ഫീ​സ് സെ​യ്ദി​ന് 10 വ​ര്‍​ഷം ത​ട​വ് വിധിച്ച് പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി. രണ്ട് തീവ്രവാദ കേസുകളിലാണ് പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ. യുഎന്‍ നിയുക്ത തീവ്രവാദിയായ ഹാഫിസ് സയീദ് രണ്ട് തീവ്രവാദ കേസില്‍ ഇതിനോടകം 11 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. സെ​യ്ദ് ഉ​ള്‍​പ്പെ​ടെ സം​ഘ​ട​ന​യി​ലെ നാ​ല് നേ​താ​ക്ക​ള്‍​ക്കെ​തി​രെയാണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഇന്ത്യയിലും അമേരിക്കയിലും മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഒളവില്‍ പോയ ഹാഫിസ് സയീദ് കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് അറസ്റ്റിലാകുന്നത്. ഈ വര്‍ഷം വീണ്ടും രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നു.

ലാഹോറിലെ ഉയര്‍ന്ന സുരക്ഷ നല്‍കുന്ന ലാഖ്പഡ് ജയിലിലാണ് നിലവില്‍ ഹാഫിസ് സയീദുള്ളത്. ഹാഫിസ് സയീദിനെ കൂടാതെ ഇയാളുടെ സഹായിയായ സഫര്‍ ഇക്ബാലിനും യഹ്യാ മുജാഹിദിനും പത്തരവര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. അബ്ദുള്‍ റഹ്മാന്‍ മക്കിക്കും കോടതി ആറ് മാസം തടവ് ശിക്ഷ നല്‍കി.