Home National ദേശീയ പൗരത്വ രജിസ്​റ്റർ; 2021ൽ ആദ്യഘട്ട സെൻസസ്​ ആരംഭിക്കും; ചോദ്യാവലി അന്തിമ രൂപമായെന്ന് കേന്ദ്രം

ദേശീയ പൗരത്വ രജിസ്​റ്റർ; 2021ൽ ആദ്യഘട്ട സെൻസസ്​ ആരംഭിക്കും; ചോദ്യാവലി അന്തിമ രൂപമായെന്ന് കേന്ദ്രം

0

ന്യൂഡെൽഹി: ദേശീയ പൗരത്വ രജിസ്​റ്റർ ചോദ്യാവലി അന്തിമരൂപത്തിൽ തയാറാക്കിയതായി ​രജിസ്​ട്രാർ ജനറലിൻ്റെ ഓഫീസ്.2021ൽ ആദ്യഘട്ട സെൻസസ്​ ആരംഭിക്കുന്ന ദിവസം ഏതാണെന്ന്​ അറിയില്ലെന്നും ഓഫിസ്​ വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരം ‘ദ ഹിന്ദു’ ദിനപത്രം നൽകിയ അപേക്ഷയിലാണ്​ രജിസ്​ട്രാർ ജനറലിൻ്റെ മറുപടി. 2021 ആദ്യ ഘട്ട ​സെൻസസി​ൻ്റെ പ്രതീക്ഷിത തിയതിയും 2020 ഏപ്രിൽ ഒന്നിന്​ ആരംഭിക്കാനിരുന്ന എൻ.പി.ആറിൻ്റെ അപ്​ഡേറ്റും ചോദിച്ചായിരുന്നു വിവരാവകാശം.

എൻ.പി.ആറിൻ്റെ ആദ്യഘട്ട സെൻസസ്​ ഏപ്രിൽ ​-സെപ്​റ്റംബർ മാസത്തിൽ നടത്താനായിരുന്നു തീരുമാനം. ഇതിൽ മേഘാലയ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്​, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ സെൻസസ്​ നടത്താനാണ്​ തീരുമാനിച്ചിരുന്നത്​. കൊറോണ വ്യാപനത്തെ തുടർന്ന്​ നടപടി നീട്ടിവെക്കുകയായിരുന്നു. നവംബർ 17ന്​ ലഭിച്ച വിവരാവകാശ പ്രകാരം എൻപിആറിൻ്റെ ഷെഡ്യൂൾ ഇതുവരെ അന്തിമമായി​ട്ടില്ലെന്നും പറയുന്നു.

കേ​​ന്ദ്രസർക്കാരിൻ്റെ ദേശീയ പൗരത്വ രജിസ്​റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെ 13 സംസ്​ഥാനങ്ങളും കേ​ന്ദ്രഭരണ പ്രദേശങ്ങളും രംഗത്തെത്തിയിരുന്നു.

2003ലെ പൗരത്വ നിയമം അനുസരിച്ച്​ ഇന്ത്യൻ പൗരന്മാരുടെ പൗരത്വ രജിസ്​റ്റർ തയാറാക്കുന്നതിൻ്റെ ആദ്യപടിയാണ്​ എൻ.പി.ആർ. എൻ.പി.ആറിൽ കൂടുതൽ വിവരങ്ങൾ ആരായുന്നതിനെതിരെ പശ്ചിമ ബംഗാൾ, രാജസ്​ഥാൻ തുടങ്ങിയ സംസ്​ഥാനങ്ങൾ രംഗത്തുവന്നിരുന്നു. പിതാവി​ൻ്റെയും മാതാവിൻ്റെയും ജനനതീയതി, ജനന സ്​ഥലം, മാതൃഭാഷ തുടങ്ങിയ ചോദ്യങ്ങൾ വിവാദങ്ങൾ സൃഷ്​ടിച്ചിരുന്നു.

2019 ഡിസംബർ 11നാണ്​ പാർലമെൻറ്​ സി.എ.എ പാസാക്കുന്നത്​. മതപരമായ വിവേചനം നിയമവിധേയമാക്കുന്ന​ സി.എ.എക്കെതിരെ​ ഇന്ത്യയിൽ വൻ​പ്രതിഷേധം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here